മഹാരാഷ്ട്രയില്‍ കാമുകിമാരെ സന്തോഷിപ്പിക്കാന്‍ 26 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടു യുവാക്കള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 15, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കാമുകിമാരെ സന്തോഷിപ്പിക്കാന്‍ 26 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തന്ത്രപൂര്‍വ്വം പ്രതികളെ കുടുക്കുകയായിരുന്നു.

പുനെയിലാണ് സംഭവം. സാഗര്‍ മോഹന്‍, നീലേഷ് ദേവാനന്ദ് എന്നിവരെയാണ് പിടികൂടിയത്. രണ്ടുപേരും ചിക്കാലി നിവാസികള്‍. പ്രതികളില്‍ നിന്ന് 26 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഫോണുകള്‍ക്ക് 2.42 ലക്ഷം രൂപ മൂല്യം വരും. ഇതോടൊപ്പം മൂന്ന് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

കാമുകിമാരെ സന്തോഷിപ്പിക്കാനാണ് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഓരോ മോഷണം കഴിയുമ്പോഴും പഴയ ഫോണ്‍ മാറ്റി പുതിയത് സമ്മാനമായി നല്‍കുന്നതാണ് രീതി. പഴയ ഫോണ്‍ വിറ്റാണ് ചെലവിന് ആവശ്യമായ പണം കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

×