വാക്‌സിന്‍ കൗമാരക്കാരിൽ ഫലപ്രദമെന്ന് മൊഡേണ; ജൂണിൽ അനുമതി തേടുമെന്ന്‌ കമ്പനി സിഇഒ

New Update

publive-image

വാഷിങ്ടൻ: തങ്ങളുടെ വാക്‌സിന്‍ കൗമാരക്കാരിൽ ഫലപ്രദമാണെന്നും ജൂണിൽ അനുമതി തേടുമെന്നും മൊഡേണ കമ്പനി സിഇഒ സ്റ്റെഫെയ്ൻ ബാൻസെൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൗമാരക്കാരിലെ പരീക്ഷണങ്ങളിൽ 93% മുതൽ 100% വരെ ഫലപ്രാപ്തിയാണ് കാണിച്ചിരിക്കുന്നത്.

Advertisment

സുരക്ഷാപ്രശ്നങ്ങളൊന്നും ഇതുവരെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 3732 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം വാക്‌സിന്‍ 100% ഫലപ്രദമാണെന്ന് മൊഡേണ പറയുന്നു.

Advertisment