മോദിയുടെ ആരുമറിയാത്ത ജീവിത കഥ സിനിമയാകുന്നു; മോദിയായി എത്തുന്നത് അഭയ് വര്‍മ

ഫിലിം ഡസ്ക്
Tuesday, September 17, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരുമറിയാത്ത ജീവിത കഥ സിനിമയാകുന്നു.

മന്‍ ബൈരാഗി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ത്രിപാഠിയാണ്. മന്‍ ബൈരാഗിയില്‍ അഭയ് വര്‍മയാണ് മോദിയായി എത്തുന്നത്.

ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. മോദിയുടെ 69മത് പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സഞ്ജയ് ലീല ബന്‍സാലിയും മഹാവീര്‍ ജയിനും ആണ് ചിത്രം നിര്‍മ്മിക്കുന്നു.

നേരത്തെ മോദിയുടെ ജീവിതം ആസ്പദമാക്കി പിഎം നരേന്ദ്രമോദി എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. വിവേക് ഒബ്റോയി ആയിരുന്നു അതില്‍ മോദിയായി വേഷമിട്ടത്.

×