പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യോമപാത പാക്കിസ്ഥാന്‍ നിഷേധിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യോമപാത നിഷേധിച്ച്‌ പാക്കിസ്ഥാന്‍.

പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

മോദിക്ക് യു​എ​സി​ലേ​ക്ക് പ​റ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ന്‍ ഇ​ന്ത്യ അ​നു​മ​തി തേ​ടിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ തള്ളി.

യു​എ​സ് ജ​ന​റ​ല്‍ അ​സം​ബ്ലി​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​മാ​ണ് മോ​ദി പ​റ​ക്കു​ന്ന​ത്. നേ​ര​ത്തെ രാ​ഷ്ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദി​നും പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

ഫെ​ബ്രു​വ​രി​യി​ലെ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ ബാ​ലാ​ക്കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത മു​ഴു​വ​നാ​യി അ​ട​ച്ച​ത്.​

×