ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണന; ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുന്നുണ്ട്; യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണന. ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുന്നുവെന്നും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Advertisment

publive-image

എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ദൗത്യം തുടങ്ങിയിരുന്നു.

ഓപറേഷൻ ​ഗം​ഗ എന്ന് പേരിട്ട ദൗത്യം വഴി രണ്ട് വിമാനങ്ങളിലായി 81 മലയാളികൾ ഉൾപ്പെടെ 500ലേറെ ഇന്ത്യാക്കാരെ ദില്ലിയിലെത്തിച്ചു. ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ കൂടി അയക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Advertisment