ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നീളുമോയെന്ന കാര്യം ഇന്നറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി രാവിലെ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിനുശേഷമായിരിക്കും അന്തിമതീരുമാനം.
/sathyam/media/post_attachments/fisLVX6vHqyseafhSgg0.jpg)
ഈ യോഗത്തിനുശേഷം പ്രധാനമന്ത്രി രണ്ടു ദിവസത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 24-നു പ്രഖ്യാപിച്ച അടച്ചിടല്‍ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും. കേരളം നിയോഗിച്ച വിദഗ്ധ സമിതിയും നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
ഇക്കാര്യം കേരളസര്‍ക്കാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, അടച്ചിടല്‍ നീട്ടുമ്പോള്‍ ചില ഇളവുകള്‍ നല്‍കണമെന്ന അഭിപ്രായവും പ്രബലമാണ്. സമ്പൂര്‍ണ അടച്ചിടല്‍ രാജ്യത്തെ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്കു പിന്‍വലിക്കില്ലെന്നാണ് സൂചന.