Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത പുരസ്‌ക്കാരം സമ്മാനിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ്: യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.

Advertisment

publive-image

അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്‌കാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. പാലസില്‍വെച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി.

രാവിലെ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ റൂപേ കാര്‍ഡ്

പ്രധാനമന്ത്രി പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ

പുറത്തിറക്കുന്ന റൂപേ കാര്‍ഡിന്റെ ഗള്‍ഫ് നാടുകളിലെ ആദ്യ പരിചയപ്പെടുത്തലാണ് ചടങ്ങില്‍ നടന്നത്.

റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യു.എ.ഇ. ക്കായി.

ശൈഖ് മുഹമ്മദ് ഒരുക്കുന്ന ഉച്ചവിരുന്നില്‍ സംബന്ധിച്ച ശേഷം പ്രധാനമന്ത്രി ബഹ്റൈന്‍ തലസ്ഥാനമായ

മനാമയിലേക്ക് പോകും. വൈകീട്ട് അഞ്ചിന് ബഹ്‌റൈനിലെ ഇന്ത്യന്‍സമൂഹത്തെ അദ്ദേഹം അഭിസംബോധന

ചെയ്യും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.

Advertisment