നമ്മുടെ സൈന്യത്തിൻ്റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു .അത് നേരിട്ട് മനസിലാക്കാൻ സാധിച്ചിരുന്നു, കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

New Update

publive-image

കാശ്മീര്‍; വർഷങ്ങളോളം നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കുറിയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഇതിനപ്പുറം മറ്റൊരു സന്തോഷമില്ല. ഇന്ന് രാവിലെയാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര

Advertisment

കാർഗിലിൽ നമ്മുടെ സൈന്യത്തിൻ്റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു .അത് നേരിട്ട് മനസിലാക്കാൻ സാധിച്ചിരുന്നു.രാജ്യസ്നേഹം ദൈവസ്നേഹത്തിന് തുല്യമാണ്. ത്യാഗവും, സഹനവും, സ്നേഹവും ചേർന്നതാണ് പുതിയ ഇന്ത്യ. തീവ്രവാദത്തിൻ്റെ കൂടി അന്ത്യത്തിൻ്റെ പ്രതീകമാണ് ദീപാവലി. യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ്.

സമാധാന ശ്രമങ്ങളിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. വനിതകൾ സൈന്യത്തിൻ്റെ ശക്തി കൂട്ടുമെന്നും മോദി പറഞ്ഞു.നമ്മുടെ ധീരരായ സൈനികരുമായി പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുമെന്ന് പിഎംഒ ട്വീറ്റ് ചെയ്തിരുന്നു.

Advertisment