പൗരത്വ നിയമ൦ : 20 ലക്ഷം പേര്‍ പങ്കെടുത്ത സോഷ്യല്‍ മീഡിയ സര്‍വ്വേയില്‍ മോഡി സര്‍ക്കാരിനെ എതിര്‍ത്തത് 18.73 ലക്ഷം. സര്‍വ്വേകളില്‍ തകര്‍ന്നടിഞ്ഞു സര്‍ക്കാര്‍ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 2, 2020

രാജ്യത്തെ പൗരത്വ നിയമ൦ സംബന്ധിച്ച സോഷ്യൽ മീഡിയ വോട്ടെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞു മോഡി സര്‍ക്കാര്‍.

20 ലക്ഷം പേര്‍ പങ്കെടുത്ത സി‌എ‌എ-എൻ‌ആർ‌സിയെക്കുറിച്ചുള്ള വോട്ടെടുപ്പുകളിൽ 18.73 ലക്ഷം പേരും മോഡി സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കാണ്. കേവലം രണ്ടു ലക്ഷം പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്.

IndianPoll.in ന്റെ വോട്ടെടുപ്പിലെ ചോദ്യം ഇങ്ങനെയായിരുന്നു, ‘നിങ്ങൾ എൻ‌ആർ‌സിയും സി‌എ‌എയും പിന്തുണയ്ക്കുന്നുണ്ടോ? 10.2% പേർ മാത്രമാണ് പിന്തുണച്ചത് .

ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ ഡിസംബർ 17 ന് ഫെയ്സ്ബുക്കിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ‘#CAB & #NRC- യിലെ നിങ്ങളുടെ നിലപാട് എന്താണ്?’ ഇതായിരുന്നു ചോദ്യം. ഈ പോളിൽ 6.5 ലക്ഷം പേരാണ് പങ്കെടുത്തത്. 36 ശതമാനം വോട്ടർമാർ CAB / NRC യെ പിന്തുണച്ചപ്പോൾ 64 ശതമാനം പേർ എതിരെ വോട്ട് ചെയ്തു.

സിയാസാറ്റ് ഡോട്ട് കോം അഭിപ്രായ വോട്ടെടുപ്പിൽ 80.52 ശതമാനവും സര്‍ക്കരിനെതിരായിരുന്നു. 19.48 ശതമാനം വോട്ടർമാർ മാത്രമാണ് പിന്തുണച്ചത്.

ജനപ്രിയ ഹിന്ദി ദിനപത്രമായ ഡൈനിക് ജാഗ്രാൻ പുറത്തിറക്കിയ മറ്റൊരു വോട്ടെടുപ്പിൽ 54.1 ശതമാനം പേർ സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധം വോട്ടിലൂടെ രേഖപ്പെടുത്തിയപ്പോൾ 44.1 ശതമാനം പേർ ഇത് അംഗീകരിച്ചു.

ഡിസംബർ 24 ന് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി നടത്തിയ വോട്ടെടുപ്പിൽ 52.3 ശതമാനം പേർ സി‌എ‌എയ്‌ക്കെതിരെ വോട്ട് ചെയ്തപ്പോൾ 47.7 ശതമാനം പേർ അനുകൂലമായി വോട്ട് ചെയ്തു.

×