/sathyam/media/post_attachments/7ibOZdcEaahDade5v9F7.jpg)
വാഷിങ്ടൺ: ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. ബൈഡൻ അധികാരമേറ്റ ശേഷം ഇരുവരും തമ്മിൽ ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
രാജ്യാന്തര തലത്തിൽ പല വെല്ലുവിളികളും നേരിടാൻ ഇന്ത്യ–.യുഎസ് സഹകരണത്തിന് ആകുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി. ഇൻഡോ– പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.
2014ലും 16ലും ബൈഡനുമായി സംസാരിക്കാൻ അവസരം ലഭിച്ചുവെന്നും അന്ന് ബൈഡൻ ഇന്തോ - യു.എസ്. ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും മോദി ഓർമിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us