'മോദിയെ ജനങ്ങൾ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവർക്ക് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്'; വിവാദ പരാമര്‍ശവുമായി വിജയശാന്തി

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശവുമായി നടിയും കോൺഗ്രസിന്റെ സ്റ്റാർ ക്യാംപയിനറുമായ വിജയശാന്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ഷംഷബാദിലെ യോഗത്തിലാണ് വിജയശാന്തിയുടെ പരാമർശം.

Advertisment

'മോദിയെ ജനങ്ങൾ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവർക്ക് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്'-വിജയശാന്തി പറഞ്ഞു. പൊതുജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷെ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഒരു പ്രധാനമന്ത്രി ഇത് ഒരിക്കലും ചെയ്യാൻ പാടില്ലെന്നും അവർ കുറ്റപ്പെടുത്തി. യോ​ഗത്തിൽ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉയർത്തി. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Advertisment