ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കപ്പെട്ടതിന് പിന്നാലെ സേനാ മേധാവികളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കപ്പെട്ടതിന് പിന്നാലെ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ചില്‍ ഗുജറാത്തിലെ കേവാഡയിലാണ് സേനാ മേധാവികളുമായി യോഗം വിളിച്ചിരിക്കുന്നത്.

Advertisment

publive-image

ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. പാക്, ചൈനീസ് അതിര്‍ത്തികളിലെ സാഹചര്യങ്ങളും ഭാവിയില്‍ സൈന്യം നേരിടാന്‍ പോകുന്ന വെല്ലുവിളികളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറയിച്ചു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് സമാനമയി സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തിയറ്റര്‍ കമാര്‍ഡുകള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ യോഗം അന്തിമ തീരുമാനമെടുക്കും.

വ്യോമസേനയെ ശക്തിപ്പെടുത്താന്‍ വ്യോമപ്രതിരോധ കമാന്‍ഡ് രൂപീകരിക്കാനും പദ്ധതിയുണ്ട്. കര, വ്യോമ, നാവിക സേനാ തലവന്‍മാരും സംയുക്ത സേനാ മേധാവിയും ഉള്‍പ്പെടെ സൈന്യത്തിലെ 20 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.

Advertisment