/sathyam/media/post_attachments/XesyS4F4DLX5KwAO7ww9.jpg)
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്ക് പിറന്നാള്‍ സമ്മാനവുമായി ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഹീരാബെന്‍ മോദിയുടെ പേര് ഗാന്ധിനഗറിലെ ഒരു റോഡിന് നല്‍കുമെന്ന് മേയര്‍ ഹിതേഷ് മക്വാന അറിയിച്ചു. 'പൂജ്യ ഹീരാബാ മാര്‍ഗ്' എന്നാണ് റോഡിന് പേര് നല്‍കുന്നതെന്നും ഗാന്ധിനഗര്‍ മേയര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് ശാശ്വതമാക്കുന്നതിന് വേണ്ടിയും അവരുടെ സേവന പാഠങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയുമാണ് നടപടിയെന്നും മേയര്‍ ഹിതേഷ് മക്വാന വ്യക്തമാക്കി.
റെയ്സാന്‍ പെട്രോള്‍ പമ്ബില്‍ നിന്നുമുള്ള 80 മീറ്റര്‍ റോഡിനാണ് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നല്‍കുന്നത്. ജനങ്ങളുടെ ആവശ്യ പ്രകാരമാണ് ഈ പിറന്നാള്‍ സമ്മാനം. ജൂണ്‍ 18നാണ് ഹീരാബെന്‍ മോദിയുടെ നൂറാം പിറന്നാള്‍. അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തും. മാര്‍ച്ച് 11 ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി അഹമ്മദാബാദില്‍ ചെന്ന് അമ്മയെ കണ്ടിരുന്നു. കൊറോണ മഹാമാരി കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അന്ന് അദ്ദേഹം അമ്മയെ കണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us