ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന് പാകിസ്താന് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെ സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
/sathyam/media/post_attachments/G5p3w1kULUBv1GQ0xx8n.jpg)
വസ്തുതകള്‍ വിശദമായി പഠിച്ച് വിധി പ്രസ്താവിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അഭിനന്ദനം. കുല്ഭൂഷണ് ജാദവിന് നീതി ലഭിക്കുമെന്ന ഉറപ്പുണ്ട്. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ എല്ലായ്പോളും പ്രവര്‍ത്തിക്കുന്നത്- മോദി ട്വീറ്റില്‍ പറയുന്നു.
കുല്ഭൂഷണ് ജാദവിന് വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധിക്കെതിരെ ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് ഇന്ത്യയ്ക്കനുകൂലമായി അന്താരാഷ്ട്ര നീതിന്യാ കോടതിയുടെ വിധി ഉണ്ടായത്. വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര കോടതി, പാക് സൈനിക കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ കുല്ഭൂഷണ് നയതന്ത്ര സഹായം നല്‍കണമെന്നും ഉത്തരവിട്ടു.