മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ബി.ജെ.പിക്ക്​ ഏറെ ഗുണമുണ്ടായതായി കെ. മുരളീധരന്‍ എം.പി

New Update

publive-image

ഡൽഹിയിൽ നടന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച കേരളത്തിലെ ബി.ജെ.പിക്ക്​ ഏറെ ഗുണമുണ്ടായതായി കെ. മുരളീധരന്‍ എം.പി.മാത്രമല്ല ഈ കൂടിക്കാഴ്ച മൂലം കൊടകര കുഴൽപ്പണ കേസ് മുങ്ങിപോയെന്ന് കെ മുരളീധരൻ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിക്കുകയും ചെയ്തു.കൊടകര കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന്​ കുറ്റപത്രം വന്നതിന്​ പിന്നാലെയാണ്​ അദ്ദേഹത്തിന്റെ ട്വീറ്റ്​​.

Advertisment

കെ.സുരേന്ദ്രന്‍ വെറുതെയല്ല വെല്ലുവിളി നടത്തിയതെന്നും മുരളി തന്റെ കുറിപ്പിൽ ചൂണ്ടി കാണിച്ചു.ഇതിനോടൊപ്പം തന്നെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ ഇനിയും തുടരും എന്നും കെ മുരളീധരൻ ആരോപിച്ചു.ആയങ്കിമാരും തില്ല​ങ്കേരിമാരും കേസുകളില്‍ നിന്ന്​ നൈസായിട്ട്​ ഊരുമെന്നും മുരളി പറഞ്ഞു.‘ഈ കൂടിക്കാഴ്ച വഴി കേരളത്തിലെ ബി.ജെ.പിക്ക് ഉണ്ടായ ഗുണം ചെറുതല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment