/sathyam/media/post_attachments/9faKModIlclw81AN7FCc.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും മോദി വ്യക്തമാക്കി. രാജ്യം മുഴുവൻ സൈന്യത്തോടൊപ്പമാണ്. ചൈനയ്ക്ക് കൃത്യവും കർശനവുമായ മറുപടി നൽകും. നയതന്ത്ര തലത്തിൽ ഇതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. രാജ്യം എന്തിനും സുസജ്ജമാണെന്നും പ്രധാനമന്ത്രി. സർവകക്ഷി യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ല. സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ല. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തി ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടമായി. എന്നാൽ ഇന്ത്യക്കു മേൽ കണ്ണു വച്ചവരെ ഒരു പാഠം പഠിപ്പിച്ചിട്ടാണ് അവർ പോയത്. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും ഇന്ത്യ സജ്ജമാണ്. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us