ന്യൂഡല്‍ഹി: കോവിഡ് 19 ചികിത്സയ്ക്കാന്‍ ആയുര്‍വേദത്തിലും പാരമ്പര്യ വൈദ്യത്തിലുമുള്ള ഔഷധ കൂട്ടുകളുടെ ശാസ്ത്രീയ മൂല്യനിര്‍ണയത്തിനായി പ്രത്യേക സംഘം രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം . ഐ.സിഎം.ആര്‍ പോലുള്ള സ്ഥാപനങ്ങളെ മാതൃകയാക്കിയാകും ഇത് പ്രവര്‍ത്തിക്കുക.
/sathyam/media/post_attachments/qyq3l0o10SB95SD9UfVb.jpg)
രണ്ടായിരം പ്രൊപ്പോസലുകള്‍ ഇതുവരെ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷം ഐ.സിഎം.ആറിനും മറ്റ് ഏജന്‍സികള്‍ക്കും അയച്ച് കൊടുക്കുമെന്ന് ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്ക് പറഞ്ഞു.
കഴിഞ്ഞ ദിവസം ആയുര്‍വേദ വിദഗ്ദ്ധരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു.രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ആയുര്‍വേദത്തിനുളള കഴിവിനെക്കുറിച്ച് വിദഗ്ദ്ധര്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിശദീകരിക്കുകയുണ്ടായി.