സൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല..നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച അസാധാരണ വ്യക്തികളായിരുന്നു അവർ..പുൽവാമ സ്മരണയിൽ നരേന്ദ്ര മോദി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 14, 2020

ന്യൂഡല്‍ഹി : പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ഒരു വയസ്സ് തികയുമ്പോൾ രാജ്യത്തിനു വേണ്ടി
ജീവൻ ബലിയർപ്പിച്ച വീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

“കഴിഞ്ഞ വർഷം നടന്ന ഭീകരമായ പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ
രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ.

നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച അസാധാരണ വ്യക്തികളായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,“നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.

×