പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ല ;സൈന്യത്തിൽ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് മോദി,’ താൻ ഭയങ്കര കർക്കശ്ശക്കാരനാണെന്നത് ശരിയല്ല ‘

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, April 24, 2019

ഡല്‍ഹി : സൈന്യത്തിൽ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നരേന്ദ്ര മോദി . പ്രധാന മന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. രാമകൃഷ്ണ മിഷൻ സ്വാധീനിച്ചെന്നും മോദി  പറഞ്ഞു.

ചെറിയ പ്രായത്തിൽ കുടുബം വിട്ട് പോകേണ്ടിവന്നു. ക്രിയാത്മകമായ വിമർശനം സ്വീകരിക്കുന്നു . പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. താൻ ഭയങ്കര കർക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോൾ സമയം പാഴാക്കാറില്ലെന്നും മോദി പറഞ്ഞു.

സന്യാസിയാകണമെന്നും ആഗ്രഹിച്ചു. മമത ബാനർജി കുർത്തയും മധുരവുമൊക്കെ തനിക്ക് അയക്കാറുണ്ടെന്ന് മോദി വിശദമാക്കി.

×