ചികിത്സയില്‍ തുടരൂ, എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ’: ബോറിസ് ജോണ്‍സന് ആശ്വാസവാക്കുകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 7, 2020

ഡല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ആശ്വാസവാക്കുകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോറിസ് ജോണ്‍സണ്‍ എത്രയും വേഗം രോഗം ഭേദമായി ആശുപത്രിവിടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.

‘ആശുപത്രിയില്‍ ചികിത്സയില്‍ തുടരൂ. എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ’ എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യനില മോശമായ ബോറിസ് ജോണ്‍സനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ഞായറാഴ്ച രാത്രിയാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ​ഗുരുതരാവസ്ഥയിലായ ബോറിസ് ജോണ്‍സണെ ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം.

×