Advertisment

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ച പ്രധാനമന്ത്രിയോടുളള ആദരസൂചകമായി മോദിക്ക് ക്ഷേത്രം പണിത്‌ ബിജെപി പ്രവർത്തകൻ

New Update

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിർമിച്ച് ബിജെപി പ്രവർത്തകൻ. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ച പ്രധാനമന്ത്രിയോടുളള ആദരസൂചകമായാണ് നടപടി. ക്ഷേത്രത്തിനുളളിൽ മോദിയുടെ അർദ്ധകായ പ്രതിമ പ്രതിഷ്ഠിച്ചു.

Advertisment

publive-image

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഏജന്റായ മയൂർ മുണ്ടെ എന്ന വ്യക്തി പൂനെയിലെ അന്ധ് മേഖലയിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. മോദി പ്രധാനമന്ത്രിയായതിന് ശേഷം നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോദ്ധ്യയിൽ രാമക്ഷേത്രം പണിയൽ, മുത്തലാഖ് നിർത്തലാക്കൽ തുടങ്ങിയ വിഷയങ്ങൾ വിജയകരമായി കൈകാര്യം ചെയ്തതായും ഇയാൾ പറയുന്നു.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചയാൾക്ക് ഒരു ദേവാലയം ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതി. അതിനാലാണ് എന്റെ സ്വന്തം സ്ഥലത്ത് ഈ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും മയൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 1.6 ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രം നിർമിച്ചത്.

pm modi
Advertisment