ന​രേ​ന്ദ്ര മോ​ദി​യെ പ്ര​തി​ഷ്ഠ​യാ​ക്കി ക്ഷേ​ത്രം നി​ര്‍​മി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി എം​എ​ല്‍​എ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 25, 2020

ഡെ​റാ​ഡൂ​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​തി​ഷ്ഠ​യാ​ക്കി ക്ഷേ​ത്രം നി​ര്‍​മി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി എം​എ​ല്‍​എ. ഉ​ത്ത​രാ​ഖ​ണ്ഡ് ബി​ജെ​പി എം​എ​ല്‍​എ ഗ​ണേ​ഷ് ജോ​ഷിയാണ് ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

മോ​ദി പ്രാ​ര്‍​ഥ​ന പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ദി​ക്ക് വേ​ണ്ടി ക്ഷേ​ത്രം നി​ര്‍​മി​ക്കാ​നു​ള്ള എം​എ​ല്‍​എ​യു​ടെ നീ​ക്കം. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം ക്ഷേ​ത്രം നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്ക് ന​രേ​ന്ദ്ര മോ​ദി​യോ​ട് വ​ള​രെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും ജോ​ഷി പ​റ​ഞ്ഞു. മോ​ദി ന​മ്മു​ടെ രാ​ഷ്ട്ര​ത്തി​ന്‍റെ നേ​താ​വ് മാ​ത്ര​മ​ല്ല, ലോ​ക നേ​താ​വ് കൂ​ടി​യാ​ണെന്ന് ജോഷി പറഞ്ഞു.

×