ന്യൂഡല്‍ഹി: ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നുകൾ വിട്ടു തന്നതിന് നന്ദിയറിയിച്ച ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ മാനവരാശി ഒന്നാകെ നടത്തുന്ന പോരാട്ടത്തിൽ സാധ്യമായതെല്ലം ചെയ്യുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
പ്രതിസന്ധികള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാനവരാശിയുടെ പോരാട്ടത്തില്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും. ഒന്നിച്ച് നിന്ന് വിജയിക്കാമെന്നും മോദി ട്വീറ്റ് ചെയ്തു.
/sathyam/media/post_attachments/dQS1FtP41ILnKxTl9yfP.jpg)
ഹൈഡ്രോക്സി ക്ലോറോക്വീന്‍ നല്‍കണമെന്ന് കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകര്‍. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നതാണ്. ഈ ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കാതെ ഇരുന്നപ്പോള്‍ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഇതിനു പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 24മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.
അമേരിക്കയുടെ ആവശ്യം അംഗീകരിച്ച് മരുന്ന് നല്കാന് തയാറായ പ്രധാനമന്ത്രി നരേന്ദ്രി മോദി മഹാനാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അത്യസാധാരണമായ സന്ദര്‍ഭങ്ങളിലാണ് യഥാര്‍ഥ സുഹൃത്തുകളുടെ സഹായം വേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രോക്സി ക്ലോറോക്വീന്‍ അടക്കമുള്ള മരുന്നുകള്‍ അമേരിക്കയിലേക്ക് എത്തിച്ചു നല്കിയ നേരേന്ദ്ര മോദിയുടെ നല്ല മനസിനെ ഒരിക്കലും മറക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ 1,500 കോറോണ രോഗികളില്‍ ഇതു പ്രയോഗിച്ചപ്പോള്‍ പ്രതീക്ഷ നല്കുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് ട്രംപ് ഇന്ത്യയോട് 2.9 കോടി ഡോസ് മരുന്ന് ആവശ്യപ്പെട്ടത്.