എം എ യൂസഫലിയുടെ പുതിയ പ്രൊജക്‌ടുകള്‍ തിരക്കിയെത്തിയത് പ്രധാനമന്ത്രി മോദി, ഒപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി യോഗിയും

author-image
Charlie
Updated On
New Update

publive-image

ലക്‌നൗ:ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ സംസ്ഥാനത്ത് നിക്ഷേപം ആക‌ര്‍ഷിക്കുന്നതിനായി നിക്ഷേപക സംഗമം ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സംഗമത്തില്‍ പങ്കെടുത്തിരുന്നു. ആ ദിവസത്തെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി.

Advertisment

ഉത്തര്‍പ്രദേശില്‍ ലക്‌നൗവിലും വാരണാസിയിലുമടക്കം വിവിധ പ്രൊജക്‌ടുകളാണ് ലുലു ഗ്രൂപ്പിന്റേതായി വരാന്‍ പോകുന്നത്. ഇവയുടെ മാതൃകകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. എം.എ യൂസഫലി ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്ന പോസ്‌റ്റിലെ ചിത്രങ്ങളില്‍ പ്രൊജക്‌ട് മാതൃകകള്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സന്ദര്‍ശിക്കുന്നത് കാണാം.

തന്റെ പ്രൊജക്‌ടുകള്‍ പ്രധാനമന്ത്രിയ്‌ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനായതില്‍ വലിയ ആദരവും ബഹുമതിയുമാണെന്ന് യൂസഫലി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിയ്‌ക്കുന്നു. വാരണാസിയിലും പ്രയാഗ്‌രാജിലും ഷോപ്പിംഗ് മാളുകളും നോയിഡയില്‍ ഭക്ഷണ സംസ്‌കരണശാലയുമാണ് ലുലു ഗ്രൂപ്പിന്റേതായി നിലവില്‍ വരാന്‍ പോകുന്നത് ഇവയുടെ മാതൃകയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.

Advertisment