കുറഞ്ഞ ചെലവിലുള്ള കണക്ടിവിറ്റിയും, രണ്ട് കോടിയിലധികം തൊഴിലവസരങ്ങളും; രാജ്യത്ത് ഇന്റര്‍നെറ്റ് വിപ്ലവം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ 'പിഎം-വാനി'; സൃഷ്ടിക്കപ്പെടുന്നത് കൂടുതല്‍ സംരഭകത്വ അവസരങ്ങളും

New Update

publive-image

ന്യൂഡല്‍ഹി: പബ്ലിക് വൈ-ഫൈ മോഡലായ വാനി (WANI) ക്ക് രണ്ട് കോടിയിലധികം തൊഴിലവസരങ്ങളും സംരഭകത്വ അവസരങ്ങളും സൃഷ്ടിക്കാനാകുമെന്ന് ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി.വി. രാമചന്ദ്രന്‍. കണക്ടിവിറ്റിയുടെ ചെലവ് കുറഞ്ഞ മാര്‍ഗങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

നിരവധി വര്‍ഷങ്ങളായി ഇത്തരത്തിലുള്ള നിരവധി ആശയങ്ങള്‍ സര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ടെന്ന് പൊതു വൈ-മോഡലിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും ആശങ്കകളെയും തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ഡാറ്റ താരിഫുകള്‍ തുടര്‍ച്ചായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപഭാവിയില്‍ ചില വിഭാഗങ്ങളില്‍ 30-40 ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ചെലവ് കുറഞ്ഞ ഓപ്ഷന്‍ നല്‍കുന്നത് തുടരുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.

പബ്ലിക് ഡാറ്റാ ഓഫീസ് അഗ്രഗേറ്റേഴ്‌സ് (പിഡിഒഎ) വഴി പൊതു വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിന് ലൈസന്‍സ് ഫീസ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യവസായ സൗഹാര്‍ദ്ദപരവും ബിസിനസ് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും അനുസൃതമായാണ് ഈ നീക്കമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഉപഭോക്താക്കള്‍ക്ക് സുസ്ഥിരവും അതിവേഗവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രദാനം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം (4 ജി മൊബൈല്‍ കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ). ഇതിന് പബ്ലിക് വൈ-ഫൈ വിന്യാസം സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

2022-ഓടെ ഒരു കോടി പബ്ലിക് വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സൃഷ്ടിക്കുകയെന്നതാണ് ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയത്തിന്റെ ലക്ഷ്യം. ഇപ്പോഴിത് 3.5 ലക്ഷം മാത്രമാണ്. നിര്‍ണായക പാന്‍-ഇന്ത്യ ആക്ടിവിറ്റിയുടെ ഘടകങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആവശ്യകതയും വ്യാപ്തിയും സൃഷ്ടിക്കുന്നതിന് പ്രധാന്‍മന്ത്രി വയര്‍ലെസ് ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫേസ് (PM-WANI) പോളിസി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

തദ്ദേശീയ വൈ-ഫൈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പ്രാദേശിക നിര്‍മ്മാണ, വിതരണ ശൃംഖല മേഖലകള്‍ക്ക് ഇത് മികച്ച അവസരം നല്‍കുമെന്നും ബ്രോഡ്കാസ്റ്റ് ഇന്ത്യ ഫോറം പറഞ്ഞു.

Advertisment