‘ലാലിന് അഭിനയിക്കാന്‍ കഴിയും… പാട്ടു പാടാന്‍ കഴിയും… അദ്ദേഹത്തിന് എന്തും സാധിക്കും’; ആശംസകളുമായി അമിതാഭ് ബച്ചനും താരങ്ങളും

ഫിലിം ഡസ്ക്
Wednesday, March 24, 2021

സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നടന്‍ മോഹന്‍ലാലിന് ആശംസകളുമായി അമിതാഭ് ബച്ചനും മലയാള സിനിമാലോകവും. ആദ്യ സംവിധാന സംരഭത്തിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും സ്വന്തം പ്രതിഭ അടയാളപ്പെടുത്തിയ പ്രിയ സുഹൃത്തിന് സംവിധാന സംരംഭത്തിലും വലിയ വിജയങ്ങള്‍ ഉണ്ടാകട്ടെയെന്നാണ് സുരേഷ് ഗോപിയുടെ കുറിപ്പ്.

”അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും… പാട്ടു പാടാന്‍ കഴിയും… അനായാസമായി ശരീരം ചലിപ്പിക്കാനും കഴിയും… സ്വന്തം പ്രതിഭയെ അഭിവൃദ്ധിപ്പെടുത്താന്‍ എന്തു ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. ഇന്ന് സംവിധായകന്‍ എന്ന നിലയില്‍ പുതിയൊരു യാത്ര തുടങ്ങുകയാണ് അദ്ദേഹം. അതിഗംഭീരമായ ഈ പുതിയ തുടക്കത്തിന് എല്ലാ വിജയങ്ങളും പ്രിയപ്പെട്ട ലാലിന് ആശംസിക്കുന്നു.”

”ബറോസിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രത്യേകമായി ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ശിവന്‍ എന്നിവര്‍ക്കും എന്റെ സ്‌നേഹം!” എന്നാണ് മോഹന്‍ലിന് ഒപ്പമുള്ള ചിത്രം പങ്കു വെച്ച് സുരേഷ് ഗോപി കുറിച്ചത്. ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് തുടങ്ങി മിക്ക താരങ്ങളും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നെത്തി.

×