എല്ലാവരും ഹിന്ദുക്കളാണെന്ന പരാമര്‍ശം; ആര്‍എസ്‌എസ് മേധാവി മോഹൻ ഭാഗവതിനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

New Update

ഹൈദരാബാദ്: ആർ‌എസ്‌എസ് നേതാവ് മോഹൻ ഭാഗവതിനെതിരെ പരാതിയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വി ഹനുമന്ത റാവു.130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ജനങ്ങളുടെ വികാരത്തെ
അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഭാഗവതിനെതിരെ പരാതിയുമായി ഹനുമന്ത റാവു രം​ഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചെന്ന് കാണിച്ചാണ് എല്‍ബി നഗര്‍ പൊലീസില്‍ റാവു പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയിന്‍മേല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.കേസെടുക്കുന്നതിന് മുമ്പ് നിയമോപദേശം തേടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

"ഭാഗവതിന്‍റെ പ്രസ്താവന മുസ്ലിം, ക്രിസ്ത്യൻസ്, സിഖുകാർ, പാർസികൾ എന്നിവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വേദനിപ്പിക്കുന്നത് മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനയുടെ മനോഭാവത്തിനും പതിവിനും എതിരാണ്. ഇത് സാമുദായിക സംഘർഷത്തിന് ഇടയാക്കും. ഇത് ഹൈദരാബാദിലെ ക്രമസമാധാന പ്രശ്‌നമായി മാറിയേക്കാം"- എന്നും ഹനുമന്ത റാവു പരാതിയില്‍ പറയുന്നു.

mohanbhawath statement
Advertisment