തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പര്‍ഹീറോകളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യുഎഇയുടെ ആദരം. ഇരുവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്. പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
/sathyam/media/post_attachments/B4TITml18vMebTqxlmcw.jpg)
വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരുടെയും പാസ്‌പോര്‍ട്ടില്‍ ഗോള്‍ഡിന്‍ വിസ പതിച്ച് നല്‍കുന്നതായിരിക്കും. അടുത്ത് തന്നെ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കും.