New Update
സൂപ്പര്‍താരം ഭരത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ സിനിമാപ്രവേശം വലിയ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. എന്നാല്‍ മകള്‍ വിസ്മയയുടെ സിനിമാപ്രവേശനവും ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തന്റെ ലക്ഷ്യം വെളിപ്പെടുത്തിയിരിക്കുകയാമ് വിസ്മയ.
Advertisment
/sathyam/media/post_attachments/6KPDNAtQEkvMimhHgh4D.jpg)
തന്റെ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വിസ്മയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വാര്‍ത്ത അവര്‍ അറിയിച്ചത്. തന്റെ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തൊരു പുസ്തകമാണ് പ്രസിദ്ധീകരണത്തിനൊരുങ്ങുന്നത്.
'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവര്‍ പേജ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും വിസ്മയ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us