പാലക്കാട്: ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരന് വിജയാശംസ നേർന്ന് നടൻ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ആശംസയ്ക്ക് ഇ ശ്രീധരന്‍ നന്ദി പറഞ്ഞു.
‘‘ഓരോ ഭാരതീയനും അഭിമാനിക്കാൻ നമുക്ക് ഇവിടെ ഒരു വ്യക്തിത്വമുണ്ട്, ഇ.ശ്രീധരൻ സർ. ‘‘കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യം എന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കി.
Thank you @Mohanlal for the kind gesture and good wishes. Your contribution to the film is highly commendable. Together we can build a new Kerala. #KeralaWithModi
— Metroman E Sreedharan (@TheMetromanS) April 2, 2021
#PuthiyaKeralampic.twitter.com/4004KYPjXo
ഡൽഹി, കൊച്ചി മെട്രോ റെയിൽ നിർമാണത്തിന് നേതൃത്വം െകാടുത്ത രാഷ്ട്രശിൽപി. അനുവദിച്ച തുകയിൽ ബാക്കി വരുന്ന തുക സർക്കാരിന് മടക്കി നൽകുന്ന കറകളഞ്ഞ വ്യക്തിത്വം, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഇ.ശ്രീധരൻ സാറിന് എന്റെ വിജയാശംസകൾ.’ – മോഹൻലാൽ വീഡിയോയിൽ പറയുന്നു.