ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നില്‍ക്കുമ്പോഴും തനിക്ക് ഒരു വലിയ സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍

ഫിലിം ഡസ്ക്
Tuesday, March 23, 2021

ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നില്‍ക്കുമ്പോഴും തനിക്ക് ഒരു വലിയ സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍.

അഭിനയിച്ച ചിത്രമാണെങ്കിലും താന്‍ ഇതുവരെ പൂര്‍ണമായി മരയ്ക്കാര്‍ കണ്ടിട്ടില്ലെന്നും അതൊരു വലിയ സങ്കടമായി അവശേഷിക്കുകയാണ് ചെറിയ ഭാഗം പോലും പുറത്തു പോകാതിരിക്കാനായിരുന്നു അത്.. ഫൈനല്‍ പ്രിവ്യൂ എന്നത് ഇനിയും കാണാന്‍ പറ്റിയിട്ടില്ല. എല്ലാവരേയും പോലെ താനും അത് കാണാന്‍ കാത്തിരിക്കുകയാണ് എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന് പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു മോഹന്‍ ലാലും ആന്റണി പെരുമ്പാവൂരും. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനു പുറമേ മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും മരക്കാര്‍ നേടിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.

×