തിങ്കളാഴ്ച താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​ ; നാ​ല് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, February 23, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച പകല്‍ താപനില മൂന്ന് ഡിഗ്രി വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ വെ​ള്ളം കൈ​യി​ല്‍ ക​രു​തു​ക​യും വേ​ണം.നി​ര്‍​ജ​ലീ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള മ​ദ്യം പോ​ലെ​യു​ള്ള പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്ക​ണം. അ​യ​ഞ്ഞ, ഇ​ളം നി​റ​ങ്ങ​ളി​ലു​ള്ള ക​ട്ടി​കു​റ​ഞ്ഞ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം.

×