Advertisment

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്തു; തട്ടിപ്പുകേസിന് പിന്നാലെ മോൻസൻ മാവുങ്കലിനെതിരെ പോക്‌സോ കേസും; ഭയം കൊണ്ടാണ് മോൻസനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ 

New Update

കൊച്ചി: തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ മോൻസൻ മാവുങ്കലിനെതിരെ  പീഡനക്കേസും. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം  കേസെടുത്തിട്ടുണ്ട്. എറണാകുളം നോർത്ത് പോലീസാണ്കേസെടുത്തിരിക്കുന്നത്.

Advertisment

publive-image

കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡനം നടന്നു. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയിരിക്കുന്ന മൊഴി.

 

 

monson mavunkal
Advertisment