ഐജിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് അനിതാ പുല്ലായില്‍ പുറത്തുവിട്ടത് സമ്മര്‍ദ്ദം ചെലുത്താന്‍ ! മോന്‍സണ്‍ അറസ്റ്റിലായ ദിവസത്തെ ചാറ്റില്‍ രണ്ടു വര്‍ഷം മുമ്പ് ഡിജിപി പറഞ്ഞ കാര്യം പറഞ്ഞത് ആസൂത്രണം ചെയ്തതോ ? അനിതാ പുല്ലായിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഐജിയുമായുള്ള ചാറ്റ് പുറത്തുവിട്ട് ഇവര്‍ നടത്തിയത് നാടകീയ നീക്കം. അനിതയെ ഈയാഴ്ച വിളിച്ചു വരുത്തും. നോട്ടീസ് കൈമാറാനുള്ള നടപടികള്‍ തുടങ്ങി. ഇറ്റാലിയന്‍ പൗരത്വമുള്ള അനിതയ്ക്ക് ലോകകേരള സഭയില്‍ അംഗമാകാനുള്ള അവസരമൊരുക്കിയത് ഉന്നത നേതാവ് നേരിട്ട് !

New Update

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുള്ള പ്രവാസി വനിത അനിതാ പുല്ലായിലിനെ ഈയാഴ്ച വിളിച്ചു വരുത്തും. ഇതു സംബന്ധിച്ച് ഇറ്റലിയിലുള്ള അനിതാ പുല്ലായിലിന് നോട്ടീസ് നല്‍കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഇറ്റലിയിലെ ഇന്ത്യന്‍ എമ്പസി വഴിയാണ് നോട്ടീസ് നല്‍കുക.

Advertisment

publive-image

അതേസമയം ഇറ്റാലിയന്‍ പൗരത്വമുള്ള ഇവര്‍ ചോദ്യം ചെയ്യലിനായി എത്തിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യവും അന്വേഷണ സംഘത്തെ അലട്ടുന്നുണ്ട്. അതിനിടെ അനിതാ പുല്ലായിലിനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അനിത ഒരു ഐജിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു.

അനിതാ പുല്ലായിലിന്റെ ഭാഗത്തുനിന്നുള്ള ചാറ്റാണ് പുറത്തുവന്നത്. ഇത് അനിതയുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഐജിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്റെ പക്കലുള്ള ചാറ്റ് ഇവര്‍ പുറത്തുവിട്ടതാണെന്നാണ് അനുമാനം.

ഇത് ഒരു സാമ്പിളാകുമെന്നും കൂടുതല്‍ ഉന്നതരുടെ ചാറ്റുകള്‍ തന്റെ കൈവശം ഉണ്ടെന്നും അവര്‍ പറയാതെ പറഞ്ഞതാണ് ഇതിലൂടെയെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയടക്കമുള്ളവരുമായി അനിതാ പുല്ലായിലിന് അടുത്ത ബന്ധമാണുള്ളത്.

ഐജി ജി ലക്ഷമണയുമായുള്ള ചാറ്റില്‍ മോന്‍സന്റ അറസ്റ്റ് ഐജിയെ അറിയിക്കുന്നത് അനിതാ പുല്ലായിലായിരുന്നു. ഉന്നത പോലീസ് നേതൃത്വത്തില്‍ നിന്നും തനിക്ക് മോന്‍സനെ സൂക്ഷിക്കണമെന്ന് പറഞ്ഞതിന്റെ വിവരവും അനിത ഐജിയോട് പറയുന്നുണ്ട്.

പക്ഷേ ഇതൊക്കെ നടന്നത് മോന്‍സന്റെ അറസ്റ്റു നടന്ന ദിവസമാണ്. അന്നത്തെ ചാറ്റ് മാത്രമാണ് അനിത പുറത്തുവിട്ടത്. ഇതോടെയാണ്ഇതൊരു സമ്മര്‍ദ്ദമാണെന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തിയത്.

അതിനിടെ ഇറ്റാലിയന്‍ പൗരത്വമുള്ള വനിതയെങ്ങനെ ലോക കേരള സഭയില്‍ അംഗമായെന്ന ചോദ്യവും ശക്തമാണ്. ഇന്ത്യന്‍ പൗരത്വമുള്ളവരെ മാത്രം അംഗങ്ങളാക്കേണ്ട സഭയില്‍ ഇവര്‍ വന്നത് ഒരു പ്രമുഖ നേതാവിന്റെ ശുപാര്‍ശയിലാണെന്നാണ് സൂചന. ഇദ്ദേഹവുമായും ഈ വനിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

monson mavunkal
Advertisment