Advertisment

മോന്‍സന് മേക്കപ്പ്മാനെ സംഘടിപ്പിച്ചു കൊടുത്തതും മാധ്യമപ്രവര്‍ത്തകന്‍ ! ഒരു പ്രമുഖ ചാനലിലെ മേക്കപ്പ്മാനായിരുന്നയാള്‍ മോന്‍സന്റെ കൂടെയെത്തിയപ്പോള്‍ പേഴ്‌സണല്‍ മേക്കപ്പ്മാനും ഫോട്ടോഗ്രാഫറുമായി. മോന്‍സന്റെ വിശ്വസ്തനായതോടെ എല്ലാ ഇടപാടുകളും ഇയാളും അറിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മോന്‍സണന് ഒത്താശ ചെയ്തതും മേക്കപ്പ്മാന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ പീഡനക്കേസില്‍ അറസ്റ്റിലായ മോന്‍സന്റെ മേക്കപ്മാനെ പരിചയപ്പെടുത്തിയതും ഏര്‍പ്പാടക്കിയതും മാധ്യമ പ്രവര്‍ത്തകന്‍. മുമ്പ് ഒരു പ്രമുഖ ചാനലിലെ മേക്കപ്പ്മാനായിരുന്ന ജോഷിയാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇതോടെ മാധ്യമപ്രവര്‍ത്തകനും കേസില്‍ കുരുക്കു മുറുകും.

Advertisment

publive-image

കഴിഞ്ഞ ദിവസമാണ് ജോഷിയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്മാനും വിശ്വസ്തതനും ഫോട്ടോഗ്രാഫറുമൊക്കെയായിരുന്നു ഇയാള്‍. ഇയാളെ മോന്‍സന് പരിചയപ്പെടുത്തിയത് ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു.

ഒരു ചാനലില്‍ കുറച്ചു കാലം മേക്കപ്പ്മാനായിരുന്ന ഇയാള്‍ പിന്നീട് ചില സിനിമാക്കാര്‍ക്കൊപ്പമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. അതിനിടെയാണ് മോന്‍സന്റെ മേക്കപ്പ്മാനാകുന്നത്. പിന്നാലെ മോന്‍സന്റെ വിശ്വസ്തരില്‍ ഒരാളായി മാറി.

മോന്‍സണ്‍ രക്ഷാധികാരിയായിരുന്ന പ്രവാസി സംഘടനയുടെ പല പരിപാടികളിലും ഇയാളും പങ്കെടുത്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരം അറിയൂ എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വിഷയത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്.

monson mavunkal
Advertisment