Advertisment

ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി, ബന്ധുവിനോടൊപ്പം ബലമായി വാതില്‍ തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു, മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ശ്രമിച്ചെന്ന്‌ പരാതിക്കാരി

New Update

കൊച്ചി: ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോള്‍ മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ശ്രമിച്ചെന്ന്‌ പരാതിക്കാരി. ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായും മോന്‍സന് അനൂകൂലമായ സംസാരിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കി.

Advertisment
publive-image

ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയപ്പോള്‍ ബന്ധുവിനോടൊപ്പം ബലമായി വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഇക്കാര്യം രഹസ്യമൊഴിയ്ക്കിടെ മജിസ്‌ട്രേറ്റിനെയും അറിയിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.

ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണു എറണാകുളം നോര്‍ത്ത് പൊലീസ് മോന്‍സനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. മോന്‍സന്റെ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായും ആ രോപണമുണ്ട്.

മകള്‍ക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു കലൂരിലെ വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു പരാതി. കൊച്ചിയിലെ മറ്റൊരു വീട്ടിലും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാവ് മൊഴി നല്‍കിയിരുന്നു.

മോന്‍സന്‍ പെണ്‍കുട്ടിയെ ദീര്‍ഘകാലം പീഡിപ്പിച്ചതായാണു മൊഴി. മോന്‍സന്‍ അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവര്‍ത്തിച്ചതായി മൊഴിയിലുണ്ട്. ഒരു തവണ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ വിവാഹവാഗ്ദാനം ചെയ്തു ഗര്‍ഭഛിദ്രം നടത്തിയതായും സംശയിക്കുന്നു. മോന്‍സന്റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തേ പരാതി നല്‍കാതിരുന്നതെന്ന് മാതാവ് നേരത്തെ പറഞ്ഞിരുന്നു.

monson mavunkal
Advertisment