പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം

New Update

publive-image

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം.രാവിലെ 11 മുതല്‍ വൈകിട്ട് ആറുവരെയാണ് ലോക്സഭയും രാജ്യസഭയും ചേരുക. ആഗസ്റ്റ് 13 വരെ 19 പ്രവര്‍ത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പി.വി. അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.

Advertisment

അതേസമയം വിലക്കയറ്റത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതേ ചൊല്ലിയുള്ള വലിയ പ്രതിഷേധങ്ങളും ഇന്നുണ്ടായേക്കും. ഉന്നതരുടെ ഫോണുകള്‍ ഇസ്രയേലി സ്പൈവയര്‍ പെഗാസസ് ഉപയോഗിച്ച്‌ ചോര്‍ത്തിയതായുളള വെളിപ്പെടുത്തല്‍ സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.

കൊവിഡ് വീഴ്ചകൾ, ഇന്ധനവിലവർധനവ് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടി ഇതിനകം വിവിധ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ അടിയന്തിര പ്രമേയത്തിനും നോട്ടിസ് നൽകിയിട്ടുണ്ട്.

Advertisment