മഴക്കാലത്ത് ഇരുണ്ടുമൂടിക്കെട്ടിയ കാലാവസ്ഥയില്‍ ചര്‍മ്മത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്‌

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മഴക്കാലത്തെ ദൈനംദിന ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. മഴക്കാലത്ത് ഇരുണ്ടുമൂടിക്കെട്ടിയ കാലാവസ്ഥയില്‍ സൂര്യനില്‍ നിന്ന് ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിന് ഏല്‍ക്കാതെ ഇരിക്കാന്‍ എല്ലാ ദിവസവും ചര്‍മ്മത്തില്‍ നല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Advertisment

publive-image

ദിവസവും കുറച്ച് സമയം ഇടവിട്ട് മുഖം കഴുകുന്നത് ശീലമാക്കുക. ഇത് മുഖത്തെ അമിത എണ്ണമയവും അഴുക്കും നീക്കം ചെയ്ത് ചര്‍മ്മത്തിന് ഉന്മേഷം നല്‍കുകയും അണുബാധ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

കെമിക്കല്‍ ഉല്പന്നങ്ങള്‍ പരമാവതി ഒഴിവാക്കി പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാകും.

ധാരളം വെള്ളം കുടിക്കുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

അമിതമായി മേക്കപ്പ് വേണ്ട. ഇവ മഴക്കാലത്ത് മുഖക്കുരുവിന് കാരണമാകും. മേക്കപ്പ് ഉപയോഗ ശേഷം രാത്രി മുഖം നന്നായി കഴുകി വേണം കിടക്കാന്‍. മേക്കപ്പോടെ ഉറങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം.

എണ്ണമയം കൂടിയതും എരിവുള്ളതുമായ ആഹാരം ഒവിവാക്കുക. മഴക്കാലത്തെ ഈ ആഹാര രീതി മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തുമെന്ന് ഓര്‍ക്കുക.

ചര്‍മത്തില്‍ എക്‌സ്‌ഫോളിയേഷന്‍ മൃത ചര്‍മ്മത്തെ നീക്കം ചെയ്യുകയും ചര്‍മമം തിളക്കമുള്ളതായി മാറ്റുകയും ചെയ്യും. കോഫി, ടീ ബാഗ്, പഞ്ചസാര, ബേക്കിംഗ് സോഡ, പപ്പായ, ഓട്‌സ്, തൈര് എന്നിവ വീട്ടില്‍ ലഭിക്കുന്ന മികച്ച എക്‌സ്‌ഫോളിയേറ്ററുകളാണ്. ഇവ പുതിയ ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹാകരമാണ്.

എക്‌സ്‌ഫോളിയേറ്റിന് ശേഷം ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുമ്പോള്‍ ചര്‍മ്മത്തിന് പിന്നീട് ക്ലെന്‍സിംഗ് നല്‍കുകയാണ് ചെയ്യേണ്ടത്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കറ്റാര്‍ വാഴ, തേന്‍, നാരങ്ങ, റോസ് വെളിച്ചെണ്ണ, ടീ ട്രീ ഓയില്‍ എന്നിവ മികച്ച ക്ലെന്‍സറുകളാണ്.

ചര്‍മ്മത്തിന് മികച്ച ടോണ്‍ നല്‍കുന്നതിന് ഗ്രീന്‍ ടീ, നാരങ്ങ നീര്, റോസ് വാട്ടര്‍, കുക്കുമ്പര്‍ വാട്ടര്‍, ചമോമൈല്‍ ടീ എന്നിവ ടോണറായി ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും.

monsoon skin care skin care
Advertisment