താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറു മുതല്‍ തുറക്കുമെന്ന് കേന്ദ്രം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 2, 2020

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറു മുതല്‍ തുറക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.

ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ചായിരിക്കും പൊതുജനങ്ങള്‍ക്കായി സ്മാരകങ്ങള്‍ തുറക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

×