സനുവിന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘം, ഒറ്റയ്ക്ക് നടന്നുവരുന്നതിനിടെ കുത്തിക്കൊന്നത് ആളുമാറിയും; യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

author-image
Charlie
New Update

publive-image

ബംഗളൂരു: മലയാളി യുവാവിനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് ലഭിക്കുന്ന വിവരം. കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് മരിച്ചത്.

Advertisment

ആളുമാറിയാണ് സംഘം സനുവിനെ കൊന്നതെന്നാണ് സൂചന. ബം​ഗളൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് സനു.

ജിഗനി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയിൽ നടക്കും. മാതാവ്: ബിനി സഹോദരങ്ങൾ: സനൽ, മരിയ.

Advertisment