/sathyam/media/post_attachments/j2N62i64y3XNZfK9dBVx.jpg)
വാഷിങ്ടണ്‍: പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ഡൊണാള്‍ഡ് ട്രംപ് തടസം സൃഷ്ടിച്ചാല്‍ യുഎസില്‍ കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ കാരണമാകുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. രോഗവ്യാപനം നിയന്ത്രിക്കാന്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ബൈഡന്‍ പറഞ്ഞു.
‘ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണു വേണ്ടത്. ഏകോപനമില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ മരിക്കും. വാക്‌സീന്‍ വിതരണം വൈകാന്‍ ഇത് ഇടയാക്കും.’ – ബൈഡന്‍ പറഞ്ഞു. ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ പറഞ്ഞു.
താനാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് തിങ്കളാഴ്ചയും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രതികരണം. അതേസമയം, തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് നിയമയുദ്ധവും ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us