Advertisment

ഹെയ്തിയില്‍ ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തടവുകാര്‍ കൂട്ടത്തോടെ ജയില്‍ ചാടി; കലാപത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍; വസ്ത്ര വ്യാപാരശാലയും തടവുകാര്‍ കൊള്ളയടിച്ചു; ജയില്‍ ചാടിയവരില്‍ ചിലരെ വെടിവച്ച് കൊലപ്പെടുത്തി പൊലീസ്; 60 പേര്‍ പിടിയില്‍

New Update

publive-image

Advertisment

ഹെയ്തി: ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 400-ഓളം തടവുകാര്‍ ജയില്‍ ചാടി. ഹെയ്തിയിലെ ക്രോയിക്‌സ് ബുക്കേഡ് ജയിലിലാണ് സംഭവം നടന്നത്. കലാപത്തില്‍ 25 പേര്‍ ജയില്‍ ഉദ്യോഗസ്ഥരടക്കം 25 പേര്‍ കൊല്ലപ്പെട്ടു. തടവുചാടിയ ചില പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. 60 പേരെ പിടികൂടി.

വ്യാഴാഴ്ച ഉച്ചയോടെയാണ് കലാപമുണ്ടായത്. തുടര്‍ന്ന് തടവുകാര്‍ രക്ഷപ്പെടുകയായിരുന്നു. ചില തടവുപുള്ളികള്‍ രക്ഷപ്പെട്ട ശേഷം തൊട്ടടുത്ത വസ്ത്ര വില്‍പ്പനശാല കൊള്ളയടിക്കുകയും ചെയ്തു. ഇവിടെനിന്ന് ബലമായി പുതിയ വസ്ത്രങ്ങള്‍ പിടിച്ചുവാങ്ങിയ ശേഷമാണ് പലരും രക്ഷപ്പെട്ടത്.

അതിനിടെ, ജയില്‍ ചാടിയവരില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആര്‍ണല്‍ ജോസഫിനെ മണിക്കൂറുകള്‍ക്കകം പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൈകളില്‍ വിലങ്ങ് ധരിച്ച് മറ്റൊരാളോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്ന ആര്‍ണല്‍ ജോസഫിനെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Advertisment