നഴ്‌സായ അമ്മയെ കാണണമെന്ന് വാശിപിടിച്ചു കരഞ്ഞ 3 വയസുകാരി പെൺകുട്ടിയുടെ ഈ വീഡിയോ നിങളുടെ കണ്ണ് നിറയ്ക്കും. കോവിഡുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തെ ഡ്യൂട്ടിക്ക് ശേഷം അതെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നഴ്സ് സുഗന്ധ കോരി. രണ്ടാഴ്ച അമ്മയെ കാണാതിരുന്നതോടെ 3 വയസുകാരിയായ കുഞ്ഞ് വാശിപിടിച്ച് കരഞ്ഞു.
/sathyam/media/post_attachments/gUiW94P0O0XJ76qqKL7O.jpg)
തുടർന്നാണ് അച്ഛൻ കുഞ്ഞിനെയെടുത്ത് ആശുപത്രി ഗേറ്റിന് മുന്നിലെത്തിയത്. അമ്മയുടെ അടുത്തേക്ക് പോവാനാവാതെ വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ദേയമായി.
അകലെ നിന്ന് സഹപ്രവർത്തകർക്കൊപ്പം കൈവീശിക്കാണിക്കുന്ന അമ്മയും കരയുന്ന കുഞ്ഞും പലരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. അടുത്തേക്ക് വരേണ്ടെന്ന് പറഞ്ഞുവിലക്കി പറഞ്ഞയക്കുന്ന നഴ്‌സായ അമ്മയെയും വീഡിയോയിൽ കാണാം.
ബെളഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി യെഡിയൂരപ്പ സുഗന്ധയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും അര്‍പ്പണബോധത്തെ അഭിനന്ദിക്കുകയും ചെയ്തു.