New Update
മലപ്പുറം; കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisment
ഇന്ന് പുലർച്ചെയാണ് സംഭവം. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും ഇവരുടെ രണ്ടു മക്കളായ ഫാത്തിമ മെർസീനയും ഒരു വയസ്സുള്ള കുട്ടി മറിയം എന്നിവരുമാണ് മരിച്ചിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ തന്നെയുണ്ടായിരുന്ന സബയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇപ്പോൾ കോട്ടക്കൽ അൽമാസ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നിലവിൽ കൽപ്പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.