മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ ! ഈ അമ്മയെ നിങ്ങളറിയണം...

New Update

മുംബൈ സ്വദേശികളായ ഈ ദമ്പതികളുടെ ഈ തീരുമാനത്തിന് കയ്യടിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഇപ്പോള്‍. കാരണം വേറെ ഒന്നുമല്ല ഇവരുടെ ഒരു തീരുമാനം തന്നെ.

Advertisment

വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്‍മാതാവായ നിധി പര്‍മര്‍ ഹിരനന്ദിനിക്കും ഭര്‍ത്താവ് തുഷാറിനും കുഞ്ഞ് പിറന്നത്. 2020 ഫെബ്രുവരി 20നായിരുന്നു ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞു പിറന്നത്.

കുഞ്ഞിന് ആവശ്യത്തിനു നല്‍കിയ ശേഷവും മുലപ്പാല്‍ ഒഴുകിക്കൊണ്ടിരുന്നു. ഇതോടെ നിധി മുലപ്പാല്‍ എങ്ങനെ ഉപയോഗിക്കാമെന്ന അന്വേഷണത്തിലായി. മുലപ്പാല്‍ എടുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ മൂന്നോ നാലോ മാസം ഉപയോഗിക്കാമെന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ അറിവുകിട്ടി.

തുടര്‍ന്ന് മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഫ്രീസര്‍ നിറഞ്ഞു. ഇതോടെ വീണ്ടും നിധി ആശങ്കയിലായി.

ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ ഫേസ്പാക്കായും മറ്റും മുലപ്പാല്‍ ഉപയോഗിക്കുന്നതായി കണ്ടു. എന്നാല്‍ അങ്ങനെ ഉപയോഗിക്കാന്‍ നിധിയ്ക്കും ഭര്‍ത്താവിനും മനസ്സുവന്നില്ല.

ഇതോടെയാണ് മുലപ്പാല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. മുംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാല്‍ നല്‍കുന്നത്. ബാന്ദ്രയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയിലുള്ള തന്റെ ഗൈനക്കോളജിസ്റ്റുമായി സംസാരിച്ചപ്പോള്‍ അവരും നിധിക്ക് എല്ലാ പിന്തുണയും നല്‍കി.

20 പാക്കറ്റ് പാല്‍ ആയിരുന്നു നിധിയുടെ കൈവശം ഉണ്ടായിരുന്നത്. കുഞ്ഞ് വീട്ടിലുള്ളതിനാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് പാല്‍ എത്തിക്കാന്‍ പ്രയാസമായിരുന്നു.

എന്നാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പാല്‍ കൊണ്ടുപോകാന്‍ തയ്യാറായി. ഇപ്പോള്‍ സ്ഥിരമായി നിധി ആശുപത്രിയിലേക്ക് മുലപ്പാല്‍ നല്‍കുന്നുണ്ട്. 2019 മുതല്‍ ആശുപത്രിയില്‍ ബ്രസ്റ്റ് മില്‍ക്ക് ബാങ്ക് നിലവിലുണ്ട്.

ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ആവശ്യത്തിന് പാല്‍ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. നിധിയെപ്പോലുള്ളവര്‍ ഇനിയും മുമ്പോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.

special news
Advertisment