മുംബൈ: കാമുകനൊപ്പം ഒളിച്ചോടാന്‍ തയ്യാറായ സ്വന്തം മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബൈ സ്വദേശിനിയാ നാല്‍പ്പതുകാരി വഖേലയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മകള്‍ നിര്‍മലയെ ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരുച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിനോട് സമ്മതിച്ചു.
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത്. നിര്‍മലയ്ക്ക് ഒരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ അമ്മ ഈ ബന്ധം അംഗകരിച്ചില്ല. ഇതോടെ മകള്‍ കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതയാണ് മാതാവ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഞയറാഴ്ച രാത്രിയോടെ നിര്‍മല വസ്ത്രങ്ങളെല്ലാം പായ്ക്ക് ചെയ്ത് കാമുകനൊപ്പം പോകാനായി
ഇറങ്ങി. ഈ സമയത്താണ് മകളെ അമ്മ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വഖേല പൊലീസ് സ്റ്റേഷനിലെത്തികുറ്റം സമ്മതിച്ചു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us