കനത്ത മഴയിൽ മാളം നിറഞ്ഞു കവിഞ്ഞപ്പോൾ അമ്മ എലി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വെള്ളം നിറഞ്ഞ മാളത്തിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി കടിച്ചെടുത്തു കൊണ്ടുവന്ന് സുരക്ഷിതമായ സ്ഥാനത്തു വയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
/sathyam/media/post_attachments/jnITUQSpCWXwQeCpHrqE.jpg)
ഇടമുറിയാത്ത മഴയും വെള്ളവുമൊന്നും അമ്മയെലിക്ക് തടസ്സമായില്ല. വെള്ളം നിറഞ്ഞ മാളത്തിൽ നിന്നും കുഞ്ഞുങ്ങളെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഹൃദയസ്പർശിയായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ അമ്മയുടെ രക്ഷാപ്രവർത്തനം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്വാൻ ദൃശ്യം പങ്കുവച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.