ഇന്ത്യയില്‍ നോര്‍ട്ടന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനെ അവതരിപ്പിക്കാന്‍ ടിവിഎസ് ഒരുങ്ങുന്നു

author-image
admin
New Update

ബ്രിട്ടീഷ് ബൈക്ക് നിര്‍മാണ കമ്ബനി ആയ നോര്‍ട്ടനെ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

Advertisment

publive-image

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ എത്തുന്നതിനു മുന്നോടിയായി നോര്‍ട്ടന്‍ അറ്റ്ലസ്, നോര്‍ട്ടന്‍ കമാന്‍ഡോ, നോര്‍ട്ടന്‍ മാന്‍ക്സ്, നോര്‍ട്ടന്‍ ഫാസ്റ്റ്ബാക് തുടങ്ങിയ പേരുകള്‍ ടിവിഎസ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു. ഈ ബൈക്കുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

16 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 153 കോടി രൂപ) ചിലവഴിച്ച്‌ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ടിവിഎസ് നോര്‍ട്ടനെ ഏറ്റെടുത്തത്. ഇരുചക്ര വാഹനലോകത്ത് അടുത്തിടെ നടന്ന ഏറ്റവും ഹോട്ട് ഡീലായിരുന്നു ഇത്.

നോര്‍ട്ടണ്‍ ബ്രാന്‍ഡിനെ അതെ പടി നിര്‍ത്താനാണ് ടിവിഎസ്സിന്റെ പദ്ധതി എന്ന് ടിവിഎസ് മോട്ടോര്‍ കമ്ബനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ നിരത്തുകള്‍ക്കായി നോര്‍ട്ടണ്‍ നാല് വാഹനങ്ങള്‍ക്ക് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

1898-ല്‍ ബര്‍മിംഗ്ഹാമില്‍ ജെയിംസ് ലാന്‍സ്‌ഡൗണ്‍ ആണ് നോര്‍ട്ടണ്‍ സ്ഥാപിച്ചത്. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്കുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

motor cycle
Advertisment