Advertisment

മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​ക്ക് തി​രു​ത്ത​ല്‍​വ​രു​ത്താ​ന്‍ കേ​ര​ളം ആ​ലോ​ചി​ക്കു​ന്നു: ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിക്ക് ഗതാഗത മന്ത്രി നിർദ്ദേശം നല്‍കി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക കേരളം പരിശോധിക്കും. ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിക്ക് ഗതാഗത മന്ത്രി നിർദ്ദേശം നല്‍കി.

Advertisment

publive-image

16 ന് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്രത്തിന് കത്തയക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഓർഡിനൻസിൽ നിയമ വകുപ്പ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നീക്കം.

മോട്ടോർ വാഹന നിയമ ഭേദഗതി ആറ് സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്.

സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തിൽ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Advertisment