ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള മോട്ടോ G30, മോട്ടോ G10 സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു. മാര്‍ച്ചില്‍ തന്നെ മോട്ടോ G30, മോട്ടോ G10 സ്മാര്‍ട്ട്ഫോണുകള്‍ വില്പനക്കെത്തുമെന്നാണ് പ്രമുഖ ടിപ്പ്സ്റ്റര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
/sathyam/media/post_attachments/Kbv9YRhkEYNTMJ7OvkPR.jpg)
മോട്ടോറോള പുത്തന്‍ ഫോണുകളുടെ വരവ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, യൂറോപ്യന്‍ വിപണിയില്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ പുതുതായി അവതരിപ്പിച്ച ഫോണുകളാണ് മോട്ടോ G30-യും മോട്ടോ G10-ഉം.
മാര്‍ച്ച് ആദ്യ വാരം തന്നെ മോട്ടോ G30, മോട്ടോ G10 സ്മാര്‍ട്ട്ഫോണുകളുടെ ലോഞ്ചുണ്ടാകും എന്ന് ടിപ്പ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ പാസ്റ്റല്‍ സ്കൈ, ഫാന്റം ബ്ലാക്ക് നിറങ്ങളില്‍ മോട്ടോ G30 വിപണിയില്‍ എത്തിയപ്പോള്‍ ഔറോറ ഗ്രേ, ഇറിഡിസെന്റ് പേള്‍ നിറങ്ങളാണ് മോട്ടോ G10-യ്ക്ക്. 179.99 യൂറോ (ഏകദേശം 15,900 രൂപ) ആണ് മോട്ടോ G30-ന് യൂറോപ്പില്‍ വില. 149.99 യൂറോയാണ് (ഏകദേശം 13,300 രൂപ) മോട്ടോ G10-ന്റെ വില. ഏറെക്കുറെ സമാനമാവും ഇന്ത്യയിലെയും വില എന്നാണ് സൂചന.
20W ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ G30യ്ക്ക്. ഫോണിന് 90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്‌ഡി + (720x1,600 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗണ്‍ 662 SoC ആണ് പ്രോസസ്സര്‍. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സര്‍, മാക്രോ ഷോട്ടുകള്‍ക്കും ഡെപ്ത് സെന്‍സിംഗിനുമായി രണ്ട് 2 മെഗാപിക്സല്‍ സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് മോട്ടോ G30-യ്ക്ക്.